പ്രമുഖ ഛായാഗ്രാഹകൻ ജോമോന് ടി ജോണ്‍ വിവാഹിതനായി. ഗവേഷകയും പ്രൊഡ്യൂസറും ഡിസൈനറുമായ അന്‍സു എല്‍സ വര്‍ഗീസ് ആണ് വധു. ജോമോന്‍ സോഷ്യൽ മീഡിയയിൽ കൂടിയാണ് വിവാഹ വിവരം അറിയിച്ചത്. കഴിഞ്ഞ ദിവസം നടന്ന വിവാഹ ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.
ജോമോന് വിവാഹ ആശംസയുമായി ബോളിവുഡ് നടൻ രണ്‍വീര്‍ സിങ്, ബേസില്‍ ജോസഫ്, അഭയ ഹിരണ്‍മയി, അര്‍ച്ചന കവി മുതലായവർ സോഷ്യൽ മീഡിയയിൽ എത്തി. ചാപ്പാകുരിശ് ലൂടെ സ്വതന്ത്ര ഛായാഗ്രാഹകനായ ജോമോൻ മലയാളത്തിലും ഹിന്ദിയിലും തമിഴിലുമെല്ലാം ഒട്ടനവധി സിനിമകളിൽ കാമറ ചലിപ്പിച്ചു.
തട്ടത്തിന്‍ മറയത്ത്, അയാളും ഞാനും തമ്മില്‍, എന്നു നിന്റെ മൊയ്തീന്‍, ചാര്‍ളി, ഗോല്‍മാല്‍ എഗെയിന്‍, ബ്യൂട്ടിഫുള്‍, സിംബ എന്നിവയാണ് ജോമോന്റെ പ്രധാന സിനിമകൾ. തണ്ണീർ മത്തൻ ദിനങ്ങൾ എന്ന ഹിറ്റ് ചിത്രത്തിന്റെ സഹസംവിധായകൻ കൂടി ആയിരുന്നു ജോമോൻ.
നടി ആൻ അഗസ്റ്റിന്റെ മുൻ ഭർത്താവാണ് ജോമോൻ. ഏറെ നാളത്തെ പ്രണയത്തിന് ഒടുവിൽ 2014ൽ ആയിരുന്നു ആൻ അഗസ്റ്റിന്റെയും ജോമോന്റെും വിവാഹം. 2020ല്‍ ഇരുവരും വേര്‍പിരിഞ്ഞു. മൂന്ന് വര്‍ഷത്തോളം വേര്‍പിരിഞ്ഞ് കഴിഞ്ഞ ശേഷമാണ് ഇരുവരും വിവാഹമോചിതരായത്.
Cameraman Jomon T John got married (Photos)