Kerala
ഭിന്നശേഷിക്കാരിയെ കിണറ്റില്‍ തളളി; അമ്മ അറസ്റ്റില്‍
The differently-abled was thrown into the well
തിരുവനന്തപുരം: ചിറയിൻകീഴ് ഭിന്നശേഷിക്കാരിയായ കുട്ടിയെ അമ്മ കിണറ്റിൽ തള്ളിയിട്ട് കൊലപ്പെടുത്തി. അമ്മ മിനിയാണ് ശ്വാസം മുട്ടിച്ച് കൊന്ന ശേഷം കുഞ്ഞിന്റെ മൃതദേഹം കിണറ്റിലിട്ടത്. ചിറയിൻകീഴ് പടുവത്ത് വീട്ടില്‍ അനുഷ്‌കയാണ് (8) കൊല്ലപ്പെട്ടത്. കഴിഞ്ഞ രണ്ട് ദിവസമായി മിനിയെയും അനുഷ്കയെയും കാണാനില്ലായിരുന്നു. ഇന്ന് രാവിലെ മിനി ചിറയിൻകീഴ് പൊലീസിൽ കീഴടങ്ങുകയായിരുന്നു.
ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതിന് ശേഷം കിണറ്റിലിട്ടെന്നാണ് മിനി നല്‍കിയ മൊഴി. ഫോറൻസിക്, വിരളടയാള വിദഗ്ധർ സംഭവ സ്ഥലത്തെത്തി പരിശോധന നടത്തി. ആറ്റിങ്ങൽ ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തി. കൊലപാതകത്തിന്റെ കാരണം വ്യക്തമല്ലെന്നാണ് പൊലീസ് പറയുന്നത്.