ഇടുക്കിയിൽ പുഴയിൽ പെൺകുട്ടിയെ രക്ഷിക്കുന്നതിനിടെ രണ്ടു പേർ മുങ്ങി മരിച്ചു

helloadminkerala
0 Min Read

തൊടുപുഴ: ഇടുക്കി തൊമ്മൻകുത്ത് പുഴയിൽ പെൺകുട്ടിയെ രക്ഷിക്കുന്നതിനിടെ രണ്ടു പേർ മുങ്ങിമരിച്ചു. വാഴക്കാല ഒറ്റപ്ലാക്കൽ മോസിസ് ഐസക്(17), ചീങ്കൽസിറ്റി താന്നിവിള ബ്ലസൺ സാജൻ(25) എന്നിവരാണ് മരിച്ചത്.

തൊമ്മൻകുത്ത് പുഴയിലെ മുസ്‍ലിം പള്ളിക്കു സമീപത്തെ കടവിൽ കുളിക്കാനിറങ്ങിയപ്പോഴാണ് സംഭവം. ഒപ്പമുണ്ടായിരുന്ന പെൺകുട്ടി അപകടത്തിൽ പെട്ടപ്പോൾ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം. അപകടമറിഞ്ഞെത്തിയ നാട്ടുകാർ ഇരുവരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Two people drowned in Thommankuth river.

TAGGED:
Share This Article