
പുതിയ ഫീച്ചറുകളുമായി നത്തിങ് ഫോൺ (3 എ) സീരീസ് വിപണിയിൽ. ഒപ്റ്റിക്കൽ സൂം സംവിധാനമുള്ള ട്രിപ്പിൾ ക്യാമറ, ശേഷി കൂടിയ സ്‌നാപ്ഡ്രാഗൺ 7 എസ് ജെൻ 3 പ്രോസസർ, കൂടുതൽ മികച്ച ഡിസ്പ്ലേ, ആകർഷക ഡിസൈൻ തുടങ്ങിയവയാണു സവിശേഷതകൾ.
50 മെഗാപിക്സലിന്റെ പ്രൈമറി സെൻസർ, 2x ഒപ്റ്റിക്കൽ സൂം ഉള്ള 50 മെഗാപിക്സലിന്റെ ടെലിഫോട്ടോ ലെൻസ്, 8മെഗാപിക്സൽ അൾട്രാ വൈഡ് ക്യാമറ എന്നിവയാണ് രണ്ടിലുമുള്ളത്. 3എ പ്രോയിൽ 3x ഒപ്റ്റിക്കൽ സൂം ഉള്ള 50 മെഗാപിക്സൽ പെരിസ്കോപ് ക്യാമറയാണെന്ന വ്യത്യാസമുണ്ട്. രണ്ടു മനോഡലുകളിലും 37 മെഗാപിക്സലിന്റെ സെൽഫി ക്യാമറയാണുള്ളത്.
ആൻഡ്രോയിഡ് 15 അടിസ്ഥാനപ്പെടുത്തിയുള്ള നത്തിങ് 3.1 ഒ.എസിലാണ് ഇവ പ്രവർത്തിക്കുന്നത്. 4,500 എംഎം2 വൈപ്പർ ചേംബർ ഫോണിന്റെ താപനില 23 % കുറയ്ക്കുമെന്നും കമ്പനി പറയുന്നു. 3എയിലും 3എ പ്രോയിലും 120Hz റിഫ്രഷ് റേറ്റുള്ള 6.77 ഇഞ്ച് അമോലെഡ് ഡിസ്പ്ലേയാണുള്ളത്. 50 വാട്ട് ഫാസ്റ്റ് ചാർജ് പിന്തുണയുള്ള 5000 എംഎഎച്ച് ബാറ്ററിയാണുള്ളത്.
ബ്ലാക്ക്, ബ്ലൂ, വൈറ്റ് നിറങ്ങളിൽ 3എ ലഭ്യമാണ്വി.ല ബേസ് വേരിയന്റ് 19,999 രൂപയ്ക്കും പ്രോ വേരിയന്റ് 24,999 രൂപയ്ക്കും ലഭിക്കും.