ജിയോയും ഗൂഗിളും സംയുക്തമായി രൂപകല്‍പ്പന ചെയ്ത ജിയോഫോണ്‍ നെക്സ്റ്റ് സ്മാര്‍ട്ട്ഫോണ്‍ ദീപാവലിക്ക് ഇന്ത്യൻ വിപണിയിലെത്തും. 6499 രൂപ വിലയുള്ള ജിയോഫോണ്‍ നെക്സ്റ്റ് ഉപയോക്താക്കള്‍ക്ക് 1,999 രൂപയ്ക്ക് ഇഎംഐ ആയി സ്വന്തമാക്കാം. ഇതിനായി ജിയോ ഫിനാന്‍സ് സൗകര്യവും നല്‍കുമെന്നും ജിയോ വ്യക്തമാക്കിട്ടുണ്ട്.
ക്വാല്‍കോം പ്രൊസസര്‍ ശക്തിപകരുന്ന ജിയോഫോണ്‍ നെക്സ്റ്റ് ഫോണില്‍ ആന്‍ഡ്രോയിഡിന്റെ ഒപ്റ്റിമൈസ് ചെയ്ത പതിപ്പായ പ്രഗതി ഓഎസ് ആണുള്ളത്. ഇന്ത്യക്ക് വേണ്ടി മാത്രം പ്രത്യേകമായി തയ്യാറാക്കിയ ആന്‍ഡ്രോയിഡ് ഓഎസിൽ 10 ഇന്ത്യന്‍ ഭാഷകള്‍ പിന്തുണയ്ക്കും.
5.45 ഇഞ്ച് എച്ച്ഡി റസലൂഷനിലുള്ള (720 X 1440) മൾട്ടി-ടച്ച് എച്ച്ഡി പ്ലസ് സ്ക്രീന്‍, കോണിങ്ഗൊറില്ല ഗ്ലാസ് സംരക്ഷണം, ആന്റി ഫിംഗര്‍പ്രിന്റ് കോട്ടിങ് എന്നിവയുള്ള ഫോണിന് ശക്തി പകരുന്നത് ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ ക്യുഎം-215 പ്രൊസസറും രണ്ട് ജിബി റാമും ആണ്. 32 ജിബി സ്റ്റോറേജുള്ള ജിയോഫോൺ നെക്സ്റ്റ്ന്റെ സ്റ്റോറേജ് 512 ജിബി വരെ മെമ്മറി കാര്‍ഡുകള്‍ ഉപയോഗിച്ചു വർധിപ്പിക്കാം.
പിന്നിൽ 13 മെഗാപിക്സൽ ക്യാമറയും 8 മെഗാപിക്സൽ ഫ്രണ്ട് ക്യാമറയും ഉണ്ട്. 3500 എംഎഎച്ച് ബാറ്ററിയുള്ള ഫോണിൽ ഡ്യുവല്‍ നാനോ സിം, വൈഫൈ, ബ്ലൂടൂത്ത്, യുഎസ്ബി മൈക്രോ യുഎസ്ബി തുടങ്ങിയ കണക്റ്റിവിറ്റി ഓപ്ഷനുകളും ആക്സിലറോ മീറ്റര്‍, ലൈറ്റ് സെന്‍സര്‍, പ്രൊക്സിമിറ്റി സെന്‍സര്‍ തുടങ്ങിയ സെന്‍സറുകളും ഉണ്ട്.
Jio Phone Next Specifications
- Display: 5.45-inch (720×1440)
- Processor: Qualcomm 215
- Front Camera: 8MP
- Rear Camera: 13MP
- RAM: 2GB
- Storage: 32GB
- Battery Capacity: 3500mAh
- OS: Android (Pragati OS)
Jio Phone Next Specifications and Price in India.