പെട്രോള്‍ ഡീസല്‍ വില; കുറയ്ക്കുന്നത് സംബന്ധിച്ചുള്ള പ്രഖ്യാപനം ഉടന്‍ ഉണ്ടാകും

helloadminkerala
0 Min Read

അടുത്ത വര്‍ഷം ലോക്സഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ നിര്‍ണായക നീക്കവുമായി കേന്ദ്ര സര്‍ക്കാര്‍. രാജ്യത്തെ പെട്രോള്‍ ഡീസല്‍ വില കുറയ്ക്കുന്നത് സംബന്ധിച്ചുള്ള നിര്‍ണായക പ്രഖ്യാപനം ഉടന്‍ ഉണ്ടായേക്കും. പുതുവത്സര സമ്മാനമായി ഇന്ധന വില കുറയ്ക്കാനാണ് ആലോചിക്കുന്നത് എന്നാണ് റിപോർട്ടുകൾ. ഇതിനായി പെട്രോളിയം മന്ത്രാലയം എണ്ണക്കമ്പനികളുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തിവരികയാണ്.

പെട്രോളിയം മന്ത്രാലയത്തിന്റെ ശുപാര്‍ശ പ്രധാനമന്ത്രിയുടെ ഓഫീസില്‍ എത്തിയതായിയാണ് റിപ്പോര്‍ട്ടുകള്‍. പ്രധാനമന്ത്രിയുടെ ഓഫീസിന്റെ അംഗീകാരം ലഭിച്ചാല്‍ ഉടന്‍ പ്രഖ്യാപനം ഉണ്ടാകും.പെട്രോളിനും ഡീസലിനും ലിറ്ററിന് 8 രൂപ മുതല്‍ 10 രൂപ വരെ കുറയാനാണ് സാധ്യത.

Petrol Diesel price will be reduced

Share This Article