ബെവ്‌കോയില്‍ റെക്കോര്‍ഡ് മദ്യ വില്‍പന; മുന്നില്‍ ചാലക്കുടിയും ചങ്ങനാശേരിയും
തിരുവനന്തപുരം: ബെവ്‌കോയില്‍ റെക്കോര്‍ഡ് മദ്യ വില്‍പന ഇത്തവണയും. ക്രിസ്മസ്അനുബന്ധിച്ചു മൂന്ന് ദിവസം കൊണ്ട് ബെവ്‌കോ ഔട്ട്ലെറ്റ് വഴി വിറ്റത് 154.77 കോടി രൂപയുടെ മദ്യമാണ്. ക്രിസ്മസ് തലേന്ന് 70.73 കോടിയുടെ മദ്യ വില്‍പന നടന്നു. കഴിഞ്ഞ വര്‍ഷം 69.55 കോടിയുടെ മദ്യ…
കുറിച്ചിയിൽ നിയന്ത്രണം വിട്ട കാർ ഹോട്ടലിലേക്ക് പാഞ്ഞുകയറി യാത്രക്കാരന് പരിക്ക്
കോട്ടയം: കുറിച്ചിയിൽ നിയന്ത്രണം വിട്ട കാർ ഹോട്ടലിലേക്ക് പാഞ്ഞു കയറി യാത്രക്കാരന് പരിക്കേറ്റു. തിങ്കളാഴ്ച രാവിലെയാണ് കോട്ടയത്ത് നിന്ന് ചങ്ങനാശ്ശേരി ഭാഗത്തേക്ക് പോവുകയായിരുന്നു കാർ അപകടത്തിൽപ്പെട്ടത്. കുറിച്ചിൽ പ്രവർത്തിക്കുന്ന നിള ഹോട്ടലിലേക്കാണ് കാർ ഇടിച്ചു കയറിയത്. അപകടത്തിൽ ഹോട്ടലിന്റെ മുൻവശം തകർന്നു.…
വിദേശത്ത് തൊഴില്‍ വാഗ്ദാനം ചെയ്ത് 2 കോടിയോളം തട്ടിയ കേസില്‍ ദമ്പതികൾ അറസ്റ്റിൽ
കൊച്ചി: വിദേശത്ത് തൊഴില്‍ വാഗ്ദാനം ചെയ്ത് 2 കോടിയോളം തട്ടിയ കേസില്‍ ദമ്പതിമാര്‍ കൊച്ചിയില്‍ പിടിയിൽ. കൊല്ലം സ്വദേശിയും ഇപ്പോള്‍ കലൂരിൽ താമസിക്കുന്ന ചിഞ്ചു എസ് രാജ്, ഭർത്താവ് കൊടുങ്ങല്ലൂര്‍ സ്വദേശി അനീഷ് എന്നിവരാണ് എറണാകുളം നോർത്ത് പൊലീസിന്‍റെ പിടിയിലായത്. ഉദ്യോഗാര്‍ത്ഥികളില്‍…
വൃദ്ധ ദമ്പതികൾ കിണറ്റിൽ വീണ് മരിച്ച നിലയിൽ
കാസർഗോഡ്: കാസർഗോഡ് റാണിപുരം പന്തിക്കാൽ നീലച്ചാലിൽ വൃദ്ധ ദമ്പതികളെ കിണറ്റിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തി. മുൻ പഞ്ചായത്ത് അംഗം കൃഷ്ണ നായ്ക്ക് (84), ഭാര്യ ഐത്തമ്മ ഭായി (80) എന്നിവരുടെ മൃതദേഹമാണ് കിണറ്റിൽ കണ്ടത്. ശനിയാഴ്ച രാത്രി ഏഴ് മണിയോടെയാണ്…
റാന്നി വാടക വീട്ടിൽ എട്ടാം ക്ലാസുകാരി മരിച്ച നിലയില്‍
റാന്നി: എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയെ വാടകയ്ക്കു താമസിക്കുന്ന വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. റാന്നി ഉതിമൂട് ഡിപ്പോപടി തോപ്പില്‍ മുരുപ്പേല്‍ പരേതനായ ജോണ്‍സണിന്റെ മകള്‍ ആഷ്മി ജോണ്‍സനെയാണ് (അച്ചു–12) ജനലില്‍ തൂങ്ങി മരിച്ച നിലയിൽ കണ്ടത്. കുമ്പളാംപൊയ്ക സ്കൂളിലെ വിദ്യാര്‍ഥിനിയാണ്.…
ക്യാമറാമാൻ ജോമോന്‍ ടി ജോണ്‍ വിവാഹിതനായി
പ്രമുഖ ഛായാഗ്രാഹകൻ ജോമോന്‍ ടി ജോണ്‍ വിവാഹിതനായി. ഗവേഷകയും പ്രൊഡ്യൂസറും ഡിസൈനറുമായ അന്‍സു എല്‍സ വര്‍ഗീസ് ആണ് വധു. ജോമോന്‍ സോഷ്യൽ മീഡിയയിൽ കൂടിയാണ് വിവാഹ വിവരം അറിയിച്ചത്. കഴിഞ്ഞ ദിവസം നടന്ന വിവാഹ ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ്…
ഗുജറാത്ത് തീരത്ത് എണ്ണക്കപ്പലിനു നേരെ ഡ്രോൺ ആക്രമണം
ന്യൂഡൽഹി: ക്രൂഡോ ഓയിലുമായി സൗദി അറേബ്യയിൽ നിന്ന് വന്ന കപ്പലിനു നേരെ ഡ്രോൺ ആക്രമണം. ഗുജറാത്തിലെ പോർബന്തർ തീരത്തിന് 217 നോട്ടിക്കൽ മൈൽ അകലെ അറബിക്കടലിൽ ചരക്ക് കപ്പലായ എംവി ചെം പ്ലൂട്ടോയ്ക്കു നേരെയാണ് ആക്രമണമുണ്ടായത്. കപ്പലിൽ സ്ഫോടനമുണ്ടായതിനെ തുടർന്ന് തീപിടിച്ചു.…
നിയന്ത്രണം ശക്തമാക്കി കർണാടക; കേരളത്തിൽ നിന്ന് വരുന്ന രോഗലക്ഷണമുളളവരെ തടയുന്നു
കണ്ണൂര്‍: കേരളത്തിൽ കോവിഡ് കേസുകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ നിയന്ത്രണം ശക്തമാക്കി കർണാടക. അതിർത്തികളിൽ കർശനമാക്കി പരിശോധന. രോഗലക്ഷണം ഉള്ളവരെ തിരിച്ചയ്‌ക്കുകയാണ്. പരിശോധനയ്ക്കായി 24 മണിക്കൂറും ഉദ്യോഗസ്ഥരെ നിയോച്ചിട്ടുണ്ട്. ബസ് യാത്രക്കാർ ഉൾപ്പെടെയുള്ളവരെ പരിശോധിക്കും. കേരളത്തിൽ കോവിഡ് കേസുകൾ നിയന്ത്രണവിധേയമാകും വരെ പരിശോധന…
റേഷന്‍ കടകളിലൂടെ കുപ്പിവെള്ളം; പദ്ധതിയുടെ ഉദ്ഘാടനം ഇന്ന്
തിരുവനന്തപുരം: റേഷന്‍കടകളിലൂടെ കുറഞ്ഞ നിരക്കില്‍ കുടിവെള്ളം ലഭ്യമാക്കുന്ന സുജലം പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന്. ഭക്ഷ്യ പൊതുവിതരണ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ജലവിഭവ വകുപ്പിന്റെ സഹകരണത്തോടെയാണ് സുജലം പദ്ധതി നടപ്പാക്കുന്നത്. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയ്ക്ക് തിരുവനന്തപുരം തൈക്കാട് ഗവ. റസ്റ്റ് ഹൗസ്…
മുന്‍ കേന്ദ്രമന്ത്രി പ്രൊഫ. പിജെ കുര്യന്റെ ഭാര്യ സൂസൻ കുര്യൻ അന്തരിച്ചു
പത്തനംതിട്ട: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ പ്രൊഫ. പിജെ കുര്യന്റെ ഭാര്യ സൂസന്‍ കുര്യന്‍ അന്തരിച്ചു. 80 വയസ്സായിരുന്നു. അര്‍ബുദബാധയെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു. തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്നു രാവിലെയായിരുന്നു അന്ത്യം. ഭൗതികശരീരം ഡിസംബർ 24ന് (ഞായർ) രാവിലെ ഏഴുമണിയ്ക്ക് വെണ്ണിക്കുളം…


