ഇന്ത്യൻ സിനിമകളിൽ നിറ സാന്നിധ്യമായ നടി മാളവിക മോഹനൻ ഫാഷൻ സെൻസിന്റെ കാര്യത്തിൽ എന്നും ഒരു പടി മുന്നിലാണ്. ലെഹംഗാ ലുക്കിലുള്ള നിരവധി ചിത്രങ്ങൾ മാളവിക പങ്കുവെക്കാറുണ്ട്. ഇപ്പോൾ ആരാധകർക്കായി വീണ്ടും പിങ്ക് ലെഹംഗയിലുള്ള ചിത്രങ്ങൾ പങ്കുവെച്ചിരിക്കുകയാണ് മാളവിക.
പ്ലഷ് പിങ്ക് ലെഹംഗ ധരിച്ചു നിൽക്കുന്ന ചിത്രങ്ങൾ ആണ് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. കിടിലൻ എംബ്രോയ്ഡറി വർക്കുകളാൽ നിറഞ്ഞ ലെഹംഗയാണ് ധരിച്ചിരിക്കുന്നത്. ടൊരാനി ഡിസൈൻസിന്റേതാണ് ലെഹംഗ.
Malavika-Mohanan-In-Pink-Lehenga-6
ലെഹംഗയിൽ നിറഞ്ഞു നിൽക്കുന്നത് ലേസ് എംബ്രോയ്ഡറിയാണ്. ലെഹംഗയ്ക്കൊപ്പം ധരിച്ച ചോളിയിലും എംബ്രോയ്ഡറി വർക്കുകളാണ് മുന്നിലുള്ളത്. അതേനിറത്തിലുള്ള നെറ്റ് ദുപ്പട്ട കൂടിയായപ്പോൾ ലെഹംഗാ ലുക് മനോഹരമായി. പേൾ ചോക്കറാണ് ലെഹംഗയ്ക്കൊപ്പം മാളവിക അണിഞ്ഞിരിക്കുന്നത്.
അടുത്തിടെ ഷെഹ്ലാ ഖാൻ ഡിസൈൻ ചെയ്ത സമാനമായ ലെംഹഗയിലുള്ള ചിത്രങ്ങൾ മാളവിക ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരുന്നു.
Malavika Mohanan in pink Lehenga, Malavika Mohanan Photos, Lehenga Trends 2022,