Mobiles

റെഡ്​മി നോട്ട്​ 10ടി 5ജി ഇന്ത്യയിൽ അവതരിപ്പിച്ചു

Redmi Note 10T 5G Launched in India

ഗ്രാഫിറ്റ് ബ്ലാക്ക്, മെറ്റാലിക് ബ്ലൂ, മിന്റ് ഗ്രീൻ, ക്രോമിയം വൈറ്റ് എന്നീ നാല് കളര്‍ ഓപ്ഷനുകളില്‍ റെഡ്​മി നോട്ട്​ 10ടി 5ജി ലഭ്യമാണ്. റെഡ്​മി നോട്ട്​ 10ടി 5ജി സ്മാർട്ട് ഫോണുകൾക്ക് 6.5 ഇഞ്ചിന്റെ ഫുൾ HD പ്ലസ് ഡിസ്‌പ്ലേയാണ് നൽകിയിരിക്കുന്നത്. കൂടാതെ 2400 x 1800 പിക്സൽ റെസലൂഷനും, 90 ഹെര്‍ട്‌സ് റിഫ്രെഷ് നിരക്കും ഡിസ്‌പ്ലേ കാഴ്ചവെക്കുന്നുണ്ട്.

MediaTek Dimensity 700 ൽ പ്രവർത്തിക്കുന്ന റെഡ്​മി നോട്ട്​ 10ടി 5ജി സ്മാർട്ട് ഫോണുകൾക്ക് 4 ജിബിയുടെ റാം & 64 ജിബിയുടെ സ്റ്റോറേജ് കൂടാതെ 6 ജിബി റാം & 128 ജിബി വേരിയന്റും ലഭ്യമാണ്. ഒരു ടി.ബി വരെ മൈക്രോ എസ്​.ഡി കാർഡിട്ട്​ സ്​റ്റോറേജ്​ വർധിപ്പിക്കാൻ സാധിക്കും. ട്രിപ്പിൾ പിൻ ക്യാമറകളാണ് നൽകിയിരിക്കുന്നത്. 48 മെഗാപിക്‌സല്‍ മെയിന്‍ കാമറ, 2 മെഗാപിക്‌സല്‍ മാക്രോ കാമറ, 2 മെഗാപിക്‌സല്‍ ഡെപ്ത്ത് സെന്‍സര്‍ എന്നിവ ഉള്‍പ്പെടുന്നു. 8 മെഗാപിക്‌സല്‍ കാമറ സെല്‍ഫി, വീഡിയോ ചാറ്റ് ആവശ്യങ്ങള്‍ക്കായി നൽകിയിരിക്കുന്നു.

5G, 4G VOLTE, 4G, 3G, 2G, എന്‍എഫ്‌സി, ഡുവല്‍ ബാന്‍ഡ് വൈഫൈ, ബ്ലൂടൂത്ത് 5.1, ജിപിഎസ്, 3.5 എംഎം ഓഡിയോ ജാക്ക്, യുഎസ്ബി ടൈപ്പ് സി പോര്‍ട്ട് എന്നിവയാണ് കണക്റ്റിവിറ്റി ഓപ്ഷനുകള്‍.

ഇരട്ട നാനോ സിം കാര്‍ഡുകള്‍ ഉപയോഗിക്കാൻ പറ്റുന്ന റെഡ്​മി നോട്ട്​ 10ടി 5ജി പ്രവര്‍ത്തിക്കുന്നത് ആന്‍ഡ്രോയ്ഡ് 11 അടിസ്ഥാനമാക്കിയ മിയുഐ 12.5 ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ്. 18 വാട്ട് അതിവേഗ ചാര്‍ജിംഗ് സപ്പോര്‍ട്ട് ചെയ്യുന്ന റെഡ്​മി നോട്ട്​ 10ടി 5ജി യിൽ 5,000 എംഎഎച്ച് ബാറ്ററിയാണ് ഉള്ളത്.

റെഡ്​മി നോട്ട്​ 10ടി 5ജി യുടെ 4 ജിബി റാം + 64 ജിബി പതിപ്പിന് 13,999 രൂപയും, 6 ജിബി റാം + 128 ജിബി വേരിയന്റിന് 15,999 രൂപയും ആണ് വില.

2021 ജൂലൈ 26 മുതൽ ഓൺലൈനിൽ ഫോൺ വാങ്ങാം.

Redmi Note 10T 5G Specifications

Display: 6.50-inch
Processor: MediaTek Dimensity 700
Front Camera: 8-megapixel
Rear Camera: 48-megapixel + 2-megapixel + 2-megapixel
RAM: 4GB
Storage: 64GB
Battery Capacity: 5000mAh
OS: Android 11
Resolution: 1080×2400 pixels

Related Articles

Back to top button