India

ബാങ്ക് ലോക്കർ കരാർ പുതുക്കൽ ഡിസംബർ 31 വരെ

സമയപരിധി കഴിഞ്ഞാൽ ബാങ്കുകൾക്ക് അക്കൗണ്ടുകൾ മരവിപ്പിക്കാം

ബാങ്ക് ലോക്കർ കരാർ പുതുക്കുന്നതിനും ഉള്ള സമയ പരിധി ഡിസംബർ 31 ന് അവസാനിക്കും. ബാങ്കുകളിലെ സേഫ് ഡിപ്പോസിറ്റ് ലോക്കറുകൾ കൈവശം വയ്ക്കുന്നതിന് ബാങ്കുകളുമായുള്ള കരാർ പുതുക്കാൻ ഡിസംബർ 31 വരെ മാത്രം സമയം. 2023 ജനുവരി ഒന്നിനകം പുതുക്കണമെന്നായിരുന്നു നേരത്തേയുള്ള നിർദേശം. ഇതു പിന്നീട് നീട്ടിയിരുന്നു. ലോക്കറുള്ളവർ ബാങ്ക് ശാഖയെ സമീപിച്ച് കരാർ പുതുക്കിയെന്ന് ഉറപ്പാക്കണം. സമയപരിധി കഴിഞ്ഞാൽ ലോക്കറുകൾ ബാങ്കുകൾക്ക് മരവിപ്പിക്കാം.

2023 ഏപ്രിൽ 30നകം എല്ലാ ഉപയോക്താക്കളെയും ബാങ്ക് ഇക്കാര്യം അറിയിക്കണമെന്ന് ആർബിഐ നിർദേശിച്ചിരുന്നു. ജൂൺ 30ന് ഉപയോക്താക്കളിൽ 50 ശതമാനത്തിന്റെയും സെപ്റ്റംബർ 30ന് 75 ശതമാനത്തിൻ്റെയും കരാർ പുതുക്കണമെന്നും നിർദേശിച്ചിരുന്നു.

Bank Locker Agreement Renewal Update till 31st December.

ഡിമാറ്റ്, മ്യൂച്വൽ ഫണ്ട് നോമിനി അപ്‌ഡേഷൻ ജൂൺ 30 വരെ നീട്ടി

Related Articles

Back to top button