Mobiles

നോക്കിയ 4ജി ഫോൺ 2,799 രൂപയ്ക്ക്

Nokia 110 4G Feature Phone With HD Calling Launched

എച്ച്എംഡി ഗ്ലോബലിന്റെ ഏറ്റവും പുതിയ ഫീച്ചർ ഫോൺ നോക്കിയ 110 4ജി ഇന്ത്യയിൽ അവതരിപ്പിച്ചു. ഈ ഫോണിന്റെ വളരെ സുപ്രധാന പ്രത്യേകതകൾ എന്തെന്നാൽ 4 ജി കണക്റ്റിവിറ്റി, എച്ച്‌ഡി വോയ്സ് കോളിംഗ്, വയര്‍ഡ്, വയര്‍ലെസ് എഫ്‌എം റേഡിയോ, പതിമൂന്ന് ദിവസം വരെ സ്റ്റാന്‍ഡ് ബൈ സമയം എന്നിവ നല്‍കുന്നു.

നോക്കിയ 110 4ജി ഫീച്ചർ ഫോണിൽ 3.5 എംഎം ഓഡിയോ ജാക്ക്, 3 ഇൻ 1 സ്പീക്കറുകൾ, വിഡിയോ-എംപി 3 പ്ലെയർ, 32 ജിബി വരെ വികസിപ്പിക്കാവുന്ന സ്റ്റോറേജ് എന്നിവയുമുണ്ട്.

4ജി കണക്റ്റിവിറ്റി, എച്ച്ഡി വോയ്‌സ് കോളിങ് എന്നിവ സപ്പോർട്ട് ചെയുന്നു നോക്കിയ 110 4ജി. 1.8 ഇഞ്ച് ക്യുവിജിഎ (120×160 പിക്‌സൽ) കളർ ഡിസ്‌പ്ലേയുള്ള ഫോണിൽ 128 എംബി റാമും 48 എംബി ഇന്റേണൽ സ്റ്റോറേജും ഉണ്ട്, മൈക്രോ എസ്ഡി കാർഡ് വഴി 32 ജിബി വരെ സ്റ്റോറേജ് വർധിപ്പിക്കുവാനും സാധിക്കും.

സീരീസ് 30+ ഓപ്പറേറ്റിങ് സിസ്റ്റത്തിൽ പ്രേവർത്തിക്കുന്ന ഫോണിൽ 0.8 മെഗാപിക്സൽ ക്യുവിജിഎ റിയർ ക്യാമറയും ഉണ്ട്. പതിമൂന്ന് ദിവസത്തെ സ്റ്റാന്‍ഡ് ബൈ സമയം, പതിനാറ് മണിക്കൂര്‍ മ്യൂസിക് പ്ലേബാക്ക്, അഞ്ചു മണിക്കൂര്‍ ഫോർ ജി ടോക്ക് ടൈം എന്നിവ നില്‍ക്കുന്ന 1,020 എംഎഎച്ച്‌ ബാറ്ററിയാണ് നോക്കിയ 110 4ജി ഫോണിൽ ഉള്ളത്.

നോക്കിയ 110 4 ജിയില്‍ ഒരു വീഡിയോ പ്ലെയര്‍, എംപി 3 പ്ലെയര്‍ ഉണ്ട്, കൂടാതെ ടോർച്ച്, മൈക്രോ യുഎസ്ബി പോർട്ട് പിന്തുണയും ഉണ്ട്. യെല്ലോ, അക്വാ, ബ്ലാക്ക് കളര്‍ ഓപ്ഷനുകളില്‍ വരുന്ന ഫോൺ നോക്കിയ ഡോട്ട് കോം, ആമസോൺ എന്നിവയിലൂടെ വില്‍പ്പനയ്‌ക്കെത്തും. നാനോ ഡ്യുവൽ സിം സപ്പോർട്ടുമുള്ള നോക്കിയ 110 4ജി ഫീച്ചർ ഫോണിന് 2,799 രൂപയാണ് വില.

Nokia 110 4G Specifications

Display: 1.80-inch
Rear Camera: Yes
RAM: 128MB
Storage: 48MB
Battery Capacity: 1020mAh
OS: Series 30+
Resolution: 120×160 pixels

Nokia 110 4G Feature Phone With HD Calling Launched in India.

Related Articles

Back to top button