സാംസങ് ഗാലക്സി എഫ്55 5ജി ഇന്ത്യൻ വിപണിയിലെത്തി. ക്വാൽകോം സ്നാപ്ഡ്രാഗൻ 7 ജൻ 1 ചിപ്സെറ്റിൽ വരുന്ന ഫോണിൽ 50 മെഗാപിക്സൽ റിയർ ക്യാമറയും 6.55 ഫുൾ എച്ച്ഡിപ്ലസ് സൂപ്പർ അമോലെഡ് ഡിസ്പ്ലേയുമാണുള്ളത്. ഭാരം കുറഞ്ഞ ഫോണിൽ വീഗൻ ലതറാണ് ബാക്കിൽ ഉപയോഗിച്ചിരിക്കുന്നത്.
5000mAh ബാറ്ററിയുള്ള ഫോൺ 45W ഫാസ്റ്റ് ചാർജിങിനെ പിന്തുണയ്ക്കുന്നു. നാല് പ്രധാന ആൻഡ്രോയിഡ് അപ്‌ഗ്രേഡുകളും അഞ്ച് വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും ലഭിക്കുമെന്ന് കമ്പനി വാഗ്ദാനം ചെയ്യുന്നു ഫോണിന് 26,999 രൂപ മുതലാണ് വില. ഉയർന്ന വകഭേദത്തിന് 32,999 രൂപ വരും വില.
സാംസങ് ഗാലക്സി എഫ്55 5ജിയുടെ പ്രധാന സവിശേഷതകൾ:
- ഡിസ്പ്ലേ: 6.55-ഇഞ്ച് ഫുൾ HD+ (2400 x 1080 പിക്സലുകൾ) സൂപ്പർ AMOLED+ ഡിസ്പ്ലേ, 120Hz പുതുക്കൽ നിരക്ക്
- പ്രോസസർ: Qualcomm Snapdragon 7 Gen 1 SoC
- റാം: 8 ജിബി / 12 ജിബി
- സ്റ്റോറേജ്: 128GB / 256GB (മൈക്രോ എസ്ഡി കാർഡ് വഴി 1TB വരെ വികസിപ്പിക്കാം)
- പിൻ ക്യാമറ: 50MP പ്രൈമറി സെൻസർ, 8MP അൾട്രാ വൈഡ് സെൻസർ, 2MP മാക്രോ സെൻസർ എന്നിവയുള്ള ട്രിപ്പിൾ ക്യാമറ സിസ്റ്റം
- മുൻ ക്യാമറ: 16MP സെൻസർ
- ബാറ്ററി: 45W ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ള 5000mAh ബാറ്ററി
- സോഫ്റ്റ്‌വെയർ: ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള വൺ യുഐ 6. 1
Galaxy F55 5G Specifications in Malayalam